ഗവിയാത്ര മാറ്റി വക്കേണ്ട; ഇതാണ് അവസരം

 ഗവിയാത്ര മാറ്റി വക്കേണ്ട; ഇതാണ് അവസരം
Jun 19, 2024 01:02 PM | By Editor

ഗവിയാത്ര മാറ്റി വക്കേണ്ട; ഇതാണ് അവസരം

നീണ്ട നാളുകളുടെ ഇടവേളയ്ക്കു ശേഷം പത്തനംതിട്ടയിലെ എക്കോ ടൂറിസം കേന്ദ്രമായ ഗവി വീണ്ടും സ‍ഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. കാടിനുള്ളിലൂടെയുള്ള ഓഫ്റോഡ് യാത്രയും അതിമനോഹരമായ ദൃശ്യങ്ങളും ഉറപ്പു തരുന്ന ഗവി കേരളത്തിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം കൂടിയാണ്. നിയന്ത്രണങ്ങളോടെയാണ് ഗവിയിലേക്ക് ഇപ്പോൾ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം 30 വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അതും മുൻകൂട്ടി ഓണ്‍ലൈൻ വഴി ബുക്ക് ചെയ്തതിനു ശേഷം.

നിങ്ങൾ ഗവിയിലേക്ക് പോകുന്ന തിയതിയിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്ത് അന്നേ ദിവസം ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസില്‍ നിന്നും പാസ് എടുത്ത് ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ നിന്നും പതിപ്പിച്ച ശേഷം മാത്രമേ ഗവിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ. 

തണുപ്പു നിറഞ്ഞ ഇടത്തേയ്ക്ക് കാടിനുള്ളിലൂടെയുള്ള ഒരു യാക്ര പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ലക്ഷ്യസ്ഥാനമാണ് ഗവി. പത്തനംതിട്ടയിൽ നിന്നും കുമളിയിലേക്കും തിരിച്ചും വരുന്ന ൂസ് സർവീസുകളാണ് ഗവി യാത്രയിലേക്കുള്ള പൊതുഗതാഗത മാർഗം. 

പത്തനംതിട്ട നിന്നാരംഭിച്ച് വടശ്ശേരിക്കര, പെരുനാട്, ചിറ്റാർ, സീതാത്തോട്, ആങ്ങമൂഴി, മൂഴിയാർ, കക്കി ഡാം, ഗവി, പുല്ലുമേട്, വണ്ടിപ്പെരിയാർ വഴി കുമളിയിലെത്തുന്ന വിധത്തിലാണ് യാത്രയുടെ റൂട്ട്.  തിരികെ പുല്ലുമേട്, വണ്ടിപ്പെരിയാർ വഴി കുമളിയിലെത്തി മടങ്ങും 

മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട് ഡാം, കൊച്ചുപമ്പ ഡാം, ഗവിയാർ അണക്കെട്ട് എന്നിങ്ങനെ അഞ്ച് അണക്കെട്ടുകളാണ് ഗവി യാത്രയിൽ കാണാൻ സാധിക്കുന്നത്. 

ഇനി അവിടെ ഒരു ദിവസം തങ്ങണം എന്നുണ്ടെങ്കിലും അതിനു സാധിക്കും ;ഡയമണ്ട് കാറ്റഗറിയിൽ പെട്ട ഒരു ബ്രിട്ടീഷ് ബംഗ്ലാവിൽ താമസിക്കാം breakfast ലഞ്ച് ഡിന്നർ എല്ലാം തന്നെ ഇവിടെയുണ്ട്

കേരളത്തിലെ വിവിധ  സ്ഥലങ്ങളിൽ നിന്നും ഗവി പാക്കേജുകൾ നടത്തുന്നുണ്ട്.   കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 9400314141

Don't postpone Gaviyatra; This is the opportunity

Related Stories
പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി.

Apr 29, 2024 02:45 PM

പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി.

പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി....

Read More >>
Top Stories